ചെന്നൈ: നടന്‍ വിജയ്യുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) കൊടിയില്‍ നിന്ന് ആനകളെ നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍ക...
ചെന്നൈ: നടന്‍ വിജയ്യുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) കൊടിയില്‍ നിന്ന് ആനകളെ നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബഹുജന്‍ സമാജ് പാര്‍ട്ടി. തങ്ങളുടെ പാര്‍ട്ടി കാലങ്ങളായി വൈകാരിക ബന്ധം സൂക്ഷിക്കുന്നതാണ് 'ആന' ചിഹ്നമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ബി.എസ്.പി വാദിക്കുന്നത്.
വിഷയം തമിഴക വെട്രി കഴകത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രതികരണമൊന്നുമുണ്ടായില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തര നടപടിയെടുത്ത് വോട്ടര്‍മാരുടെ ആശയക്കുഴപ്പം പരിഹരിക്കണമെന്നുമാണ് ബി എസ് പിയുടെ ആവശ്യം. സ്‌പെയിന്‍ പതാക അതേ പോലെ പകര്‍ത്തിയെന്ന് കാണിച്ച് ഒരു സാമൂഹിക പ്രവര്‍ത്തകനും നേരത്തേ പരാതി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കുമെന്നാണ് ടി.വി.കെയുടെ നിലപാട്. ചുവപ്പും മഞ്ഞയും നിറത്തില്‍ വാക പൂവും ഇരുവശങ്ങളിലായി രണ്ട് ആനകളുമാണ് ടി.വി.കെ കൊടിയില്‍ ഉള്ളത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് താരം തമിഴക വെട്രി കഴകമെന്ന എന്ന പേരില്‍ പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇതിനായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദ് ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തു. 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് തന്റെ ലക്ഷ്യമെന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ വിജയ് അറിയിച്ചിരുന്നു. പാര്‍ട്ടി പതാകയും, പാര്‍ട്ടി പതാകയെ പരിചയപ്പെടുത്തുന്ന ഗാനവും വിജയ് പുറത്തുവിട്ടിരുന്നു.
Key Words: Complaint, Actor Vijay, Party flag, Tamizhaga Vetri Kazhagam
COMMENTS