തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പത്തനംതിട്ട ജില്ലയിലെ നിലവിലെ മഞ്ഞ അലര്‍ട്ട് ഓറഞ്ച് അലേര്‍ട്ട് ആയും തൃശൂര്‍, കണ്ണൂര്...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പത്തനംതിട്ട ജില്ലയിലെ നിലവിലെ മഞ്ഞ അലര്‍ട്ട് ഓറഞ്ച് അലേര്‍ട്ട് ആയും തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ പച്ച അലര്‍ട്ട് മഞ്ഞ അലേര്‍ട്ട് ആയും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ത്തി.
പത്തനംതിട്ട ഇടുക്കി മലപ്പുറം ജില്ലകളിലുള്‍പ്പെടെ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്.
ആലപ്പുഴ, കാസര്‍ഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥവകുപ്പ് അര്‍ത്ഥമാക്കുന്നത്.
Key Words: Rain Warning, Orange Alert, Pathanamthitta
COMMENTS