Central government forms committee to medical colleges be safer
ന്യൂഡല്‍ഹി: മെഡിക്കല്‍ കോളേജുകളിലെ സുരക്ഷ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍. സമിതിയില്‍ ഡോക്ടര്‍മാരുടെ സംഘടനകള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദ്ദേശം സമര്‍പ്പിക്കാം.
ഇതോടൊപ്പം പണിമുടക്കില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സമിതില്‍ ആരൊക്കെ ഉണ്ടാകുമെന്ന കാര്യം വ്യക്തമല്ല.
ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ഡോക്ടര്‍മാരടക്കം പണിമുടക്കുന്ന സാഹചര്യത്തിലാണ് നടപടി.
Keywords: Central government, Medical college, Committee, Safe
COMMENTS