The Kolkata office of the CBI has summoned five doctors and hospital staff for questioning in the case of rape and murder of a PG student at RG Kar ho
കൊല്‍ക്കത്ത: ആര്‍ ജി കാര്‍ ആശുപത്രിയില്‍ പി ജി വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ഡോക്ടര്‍മാരെയും ആശുപത്രി ജീവനക്കാരെയും സി.ബി.ഐയുടെ കൊല്‍ക്കത്ത ഓഫീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.
കേസിന്റെ അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം ചൊവ്വാഴ്ച കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ കുടുംബത്തെ കണ്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ടത്.
പുലര്‍ച്ചെ മൂന്നിനും അഞ്ചിനുമിടയില്‍ കൊല്ലപ്പെട്ടുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ശ്വാസം മുട്ടിച്ച് കൊല്ലുന്നതിന് മുമ്പ് യുവതി ബലാത്സരംഗത്തിന് ഇരയായിരുന്നു. ശരീരത്തെ നിരവധി മുറിവുകളുമുണ്ടായിരുന്നു.
സംഭവത്തില്‍ പിടിയിലായി സിബിഐ കസ്റ്റഡിയിലുള്ള സഞ്ജയ് റോയിയില്‍ മാത്രം ഒതുങ്ങുന്നതല്ല പ്രതികളുടെ പട്ടികയെന്നാണ് പുറത്തുവരുന്ന വിവരം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ 150 മില്ലിഗ്രാം ശുക്ലം ഉണ്ടായിരുന്നു. ഇതില്‍ നിന്ന് ഒരാളല്ല ബലാത്സംഗം നടത്തിയതെന്നാണ് നിഗമനം.
മകള്‍ കൊല്ലപ്പെടുംമുന്‍പ് കൂട്ടബലാത്സംഗത്തിനിരയായെന്ന് കാണിച്ച് ട്രെയിനി ഡോക്ടറുടെ മാതാപിതാക്കള്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇതേസമയം, ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ വെളുപ്പിനു നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 12 പേരെ കസ്റ്റഡിയിലെടുത്തു. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ അര്‍ദ്ധരാത്രി നടത്തിയ പ്രതിഷേധത്തിനിടയിലാണ് സംഭവം. പ്രതിഷേധക്കാരുടെ വേഷത്തില്‍ ഒരു സംഘം ആളുകള്‍ ആശുപത്രി വളപ്പില്‍ കയറി അഴിഞ്ഞാടുകയും പൊലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. പറഞ്ഞു.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് ആശുപത്രി സന്ദര്‍ശിച്ചു. സിവില്‍ സമൂഹത്തിന് നാണക്കേടാണ് സംഭവമെന്ന് അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ നടത്തുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന നശീകരണത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അപലപിച്ചു.
ഭാവി നടപടികളെക്കുറിച്ച് തീരുമാനിക്കാന്‍ സംസ്ഥാന ബ്രാഞ്ചുകളുമായി അടിയന്തര യോഗം വിളിക്കുകയും ചെയ്തു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഞ്ഞടിച്ചു. പൊതു ക്രമത്തിന്റെ ഈ തകര്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാരാണ് നേരിട്ട് ഉത്തരവാദിയെന്ന് ഐ എം എ ആരോപിച്ചു.
പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജി അയച്ച 'ടിഎംസി ഗുണ്ടകളാണ്' നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി പറഞ്ഞു.
അക്രമത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ത്തു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തേണ്ടിവന്നു. 15 പൊലീസുകാര്‍ക്ക് പരിക്കേറ്റതായി കൊല്‍ക്കത്ത പൊലീസ് അറിയിച്ചു.
ആശുപത്രി നശിപ്പിച്ച ജനക്കൂട്ടത്തിന്റെ ഭാഗമെന്ന് കരുതുന്നവരുടെ ചില ഫോട്ടോകള്‍ പൊലീസ് ഇന്ന് രാവിലെ പുറത്തുവിടുകയും അവരെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുകയും ചെയ്തു. ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു.
Summary: The Kolkata office of the CBI has summoned five doctors and hospital staff for questioning in the case of rape and murder of a PG student at RG Kar hospital. The trainee doctor's parents had approached the Calcutta High Court alleging that their daughter was gang-raped before she was killed.
COMMENTS