Case against director Major Ravi
ഇരിങ്ങാലക്കുട: ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ സംവിധായകനും നടനുമായ മേജര്‍ രവിക്കെതിരെ കേസ്. സെക്യൂരിറ്റി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ മേജര്‍ രവിയടക്കം മൂന്നാളുകളുടെ പേരിലാണ് പൊലീസ് കേസെടുത്തത്.
ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് ഇവര്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തത്.
മേജര്‍ രവി അടക്കമുള്ളവരുടെ ഉടമസ്ഥതയിലുള്ള തണ്ടര്‍ഫോഴ്‌സ് എന്ന സെക്യൂരിറ്റി സ്ഥാപനം 2022 ല്‍ സെക്യൂരിറ്റി അടക്കം വാഗ്ദാനം ചെയ്ത് പ്രതിഫലവും വാങ്ങി കബളിപ്പിക്കുകയായിരുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Keywords: Major Ravi, Police, Case, Court
COMMENTS