തിരുവനന്തപുരം: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നാളെ ജൂനിയര്‍ ഡോക്ടര്‍മാരുടെ ...
തിരുവനന്തപുരം: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നാളെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തില്‍. സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും ഒ പി പൂര്‍ണമായി ബഹിഷ്‌കരിച്ചും വാര്‍ഡ് ഡ്യൂട്ടി എടുക്കാതെയുമാണ് പണിമുടക്കുക.
മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളില്‍ നിന്ന് പിന്മാറിയും സമരം ശക്തമാക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗത്തെയും പ്രസവരോഗ വിഭാഗത്തെയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളെ കരിദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും തീരുമാനിച്ചിട്ടുണ്ട്. ഡോക്ടറുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 18 മുതല്‍ 31 വരെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും കെജിഎംഒഎ സുരക്ഷാ ക്യാമ്പയിനും നടത്തും.
Key Words: Rape Murder, Doctor, Strike
COMMENTS