Bus with 40 Indian passengers plunges in to Nepal river: 14 people dead
കാഠ്മണ്ഡു: നേപ്പാളില്‍ ഇന്ത്യാക്കാര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. തഹാനൂര്‍ ജില്ലയിലെ മര്‍സ്യാങ്ഡി നദിയിലേക്കാണ് ബസ് മറിഞ്ഞത്.
40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്നു ബസ്. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്.
അതേസമയം കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് അറിയിച്ചു. നേപ്പാള്‍ ദുരന്തനിവാരണ സേനയിലെ 45 അംഗ സംഘം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Keywords: Nepal, Bus accident, River, India, 14 dead
COMMENTS