തിരുവനന്തപുരം: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ 657 വിമാനം അടിയന്തിരമായി ലാന്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത...
തിരുവനന്തപുരം: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ 657 വിമാനം അടിയന്തിരമായി ലാന്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇപ്പോള്‍ യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയതായി അധികൃതര്‍ വ്യക്തമാക്കി. ഭീഷണി സന്ദേഷത്തിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാവിലെ 8 മണിയോടെ വിമാനം ലാന്‍ഡ് ചെയ്ത ശേഷം ഉടന്‍ തന്നെ ഐസൊലേഷന്‍ ബേയിലേക്ക് കൊണ്ടുപോകുകയും എല്ലാ യാത്രക്കാരെയും ഒഴിപ്പിക്കുകയും ചെയ്തു.
മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ 135 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എല്ലാവരും നിലവില്‍ സുരക്ഷിതരാണ്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിനടുത്തെത്തിയപ്പോള്‍ എയര്‍ ഇന്ത്യ പൈലറ്റാണ് ബോംബ് ഭീഷണി വിവരം അറിയിച്ചതെന്ന് വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു. വിമാനം പരിശോധിച്ചുവരികയാണ്, ഭീഷണിയുടെ ഉത്ഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Key Words: Bomb Threat, Air India, Emergency Landing
COMMENTS