Actress Suparna Anand
ന്യൂഡല്‍ഹി: മലയാളത്തില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നതു കൊണ്ടാണ് സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്ന് നടി സുപര്‍ണ ആനന്ദ്. വൈശാലി, ഞാന്‍ ഗന്ധര്‍വ്വന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സുപര്‍ണ.
നാലു സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂയെങ്കിലും മലയാളികളുടെ ഇഷ്ടം നേടിയെടുത്തിട്ടും അവര്‍ വളരെ പെട്ടെന്നു തന്നെ ഇവിടം വിട്ടു പോകുകയായിരുന്നു.
മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ദേശീയ തലത്തിലും വലിയ ചര്‍ച്ചയാകുമ്പോഴാണ് അവര്‍ തനിക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് മുന്നോട്ടുവന്നിരിക്കുന്നത്.
കാസ്റ്റിംഗ് കൗച്ചടക്കമുള്ള പ്രവണതകള്‍ അന്നേ മലയാള സിനിമയിലുണ്ടായിരുന്നെന്നും എന്നാലിപ്പോള്‍ ഉപദ്രവിച്ചവരുടെ പേര് പുറത്ത് പറയാന്‍ നടിമാര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നുയെന്നും അവര്‍ പറഞ്ഞു.
തനിക്ക് പലതരത്തിലുള്ള സമ്മര്‍ദങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും എന്നാല്‍ അത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് നിന്നുകൊടുക്കാനാകാത്തതുകൊണ്ടാണ് സിനിമ തന്നെ വിടേണ്ടി വന്നതെന്നും സുപര്‍ണ പറഞ്ഞു.
അതേസമയം സ്ത്രീത്വത്തെ അപമാനിച്ച മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയണമെന്നും തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആര്‍ജ്ജവം മുതിര്‍ന്ന നടന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.
എല്ലാവരെയും ഉള്‍ക്കൊണ്ടുവേണം അമ്മയുടെ പുതിയ ഭരണ സമിതി മുന്‍പോട്ട് പോകാനെന്നും സ്ത്രീകളും ഭരണസാരഥ്യത്തിലുണ്ടാകണമെന്നും കേരളത്തിലെ സംഭവങ്ങള്‍ ഉള്‍ക്കൊണ്ട് എല്ലാ ഭാഷകളിലെയും ചലച്ചിത്ര മേഖലയുടെ നവീകരണത്തിനിടയാകട്ടെയെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Keywords: Actress Suparna Anand, Malayalam Cinema, Bitter experience, Quit
COMMENTS