ന്യൂഡല്‍ഹി: വിവിധ ആദിവാസി - ദലിത് സംഘടനകള്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു. ഉത്തരേന്ത്യയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോ...
ന്യൂഡല്‍ഹി: വിവിധ ആദിവാസി - ദലിത് സംഘടനകള്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു. ഉത്തരേന്ത്യയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര്‍പ്രദേശില്‍ റോഡ് ഉപരോധിച്ചും ബിഹാറില്‍ കടകള്‍ അടപ്പിച്ചതും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബന്ദിന്റെ പശ്ചാത്തലത്തില്‍ ആഗ്രയില്‍ പൊലീസ് കനത്ത ജാഗ്രത പാലിക്കുന്നുണ്ട്.
അതേസമയം, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചൂഷണം ചെയ്യപ്പെടുന്നവര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും ഇടയില്‍ ബന്ദ് ഒരു പുതിയ അവബോധം സൃഷ്ടിക്കുമെന്നും സംവരണത്തിലെ ഏതെങ്കിലും തരത്തിലുള്ള കൈകടത്തലുകള്‍ക്കെതിരെയുള്ള ജനശക്തിയുടെ കവചമായി മാറുമെന്നും അഖിലേഷ് പറഞ്ഞു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും വിശാലമായ പ്രാതിനിധ്യം നല്‍കണമെന്നും അവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ദളിത്, ആദിവാസി സംഘടനകള്‍ ഭാരത് ബന്ദ് നടത്തുന്നത്.
Key Words : Bharat Bandh
COMMENTS