Bangladesh unrest
ധാക്ക: ബംഗ്ലാദേശില്‍ കലാപം തുടരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് ഇന്ത്യയിലേക്ക് പാലായനം ചെയ്തതിനു ശേഷവും കലാപം ആക്രമാസക്തമായി തുടരുകയാണ്.
24 പേരെ കലാപകാരികള്‍ തീവച്ച് കൊന്നു. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ ജനറല്‍ സെക്രട്ടറി ഷഹീന്‍ ചക്ക്‌ലദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനാണ് കലാപകാരികള്‍ തീവച്ചത്. നൂറുകണക്കിന് ഹിന്ദുക്ഷേത്രങ്ങളും കലാപകാരികള്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ആക്രമണസാധ്യതയുള്ള മേഖലകളില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും കാവല്‍ നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം 205 ഇന്ത്യാക്കാരെ പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍ ധാക്കയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Keywords: Bangladesh, Fire, Protest, Hindu, Muslim
COMMENTS