Bangladesh prime minister Sheikh Hasina resigns
ഢാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. ബംഗ്ലാദേശില്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. രാജിയെ തുടര്‍ന്ന് ഷെയ്ഖ് ഹസീന സൈനിക ഹെലികോപ്ടറിൽ ഇന്ത്യയിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറിയെന്നാണ് റിപ്പോര്‍ട്ട്.
ഹസീനയുടെ സുഹാദരി യും ഒപ്പമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു
രാജ്യത്തിൻറെ ഭരണ നിയന്ത്രണം തത്ക്കാലം സൈന്യം ഏറ്റെടുത്തതായി ചീഫ് ഒഫ് ആർമി സ്റ്റാഫ് വേക്കർ ഉസ് സമാൻ പറഞ്ഞു. ഉടൻ തന്നെ രാജ്യത്ത് സർവ്വകക്ഷി സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യം ഗുരുതരമായ പ്രതിസന്ധിഘട്ടത്തിൽ ആണെന്നും പ്രശ്ന പരിഹാരത്തിന് പ്രസിഡൻറ് മുഹമ്മദ് ഷിഹാബുദ്ദീനുമായി ചർച്ച നടത്തിയെന്നും സൈനിക മേധാവി അറിയിച്ചു.
പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികള്‍ ഢാക്കയിലെ കോണ്‍വെന്റ് സ്‌ക്വയറിലെത്തിയതിനു പിന്നാലെയാണ് ഷെയ്ഖ് ഹസീനയുടെ രാജി വാര്‍ത്ത പുറത്തുവന്നത്.
ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ജോലിയിലെ സംവരണ വിഷയത്തില്‍ തുടങ്ങിയ പ്രക്ഷോഭം സര്‍ക്കാരിനെതിരായ വലിയ ഒരു സമരമായി മാറുകയായിരുന്നു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇരുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.
സ്വാതന്ത്ര്യസമര സേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കുന്നതിനെതിരെയാണ് ബംഗ്ലാദേശില്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നത്.
COMMENTS