Bangladesh interim government revokes Sheikh Hasina's diplomatic passport
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തു. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ബംഗ്ലാദേശ് ഇടക്കാല ഗവണ്‍മെന്റിന്റെ നീക്കം. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് എം.പിമാര്‍ക്ക് നല്‍കിയിരുന്ന നയതന്ത്ര പാസ്‌പോര്‍ട്ടുകളും ഇതോടൊപ്പം റദ്ദ് ചെയ്തു.
നയതന്ത്ര പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ചില രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്രകള്‍ നടത്താമെന്നതടക്കം നിരവധി ആനുകൂല്യങ്ങളുണ്ട്. അതേസമയം ബംഗ്ലാദേശില്‍ നടന്ന ജനകീയപ്രക്ഷോഭത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവച്ച് ഇന്ത്യയിലേക്ക് കടന്ന ഷെയ്ഖ് ഹസീന ഇപ്പോഴും ഇന്ത്യയില്‍ തുടരുകയാണ്.
Keywords: Bangladesh, Sheikh Hasina, Revoke, Diplomatic passport
COMMENTS