Bangladesh actor and father killed in Mob Attack
ധാക്ക: സിനിമാ നിര്‍മ്മാതാവ് സെലിം ഖാനെയും മകനും നടനുമായ ശാന്തോ ഖാനെയും കലാപകാരികള്‍ തല്ലിക്കൊന്നു. തിങ്കളാഴ്ച ചന്ദ്പുരില്‍ വച്ചാണ് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുപ്പക്കാരനായ സെലിം ഖാനെയും മകനെയും കലാപകാരികള്‍ കൊലപ്പെടുത്തിയത്.
ഷെയ്ഖ് ഹസീനയുടെ പിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജീവചരിത്രസിനിമ നിര്‍മ്മിച്ചത് സെലിം ഖാനായിരുന്നു. അതേസമയം 2019 ല്‍ ഇറങ്ങിയ `പ്രേം ചോര്‍' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടനാണ് ശാന്തോ ഖാന്‍. തുടര്‍ന്ന് `പിയാ രേ', `ബാബുജാന്‍', `അന്തോ നഗര്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Keywords: Bangladesh, Cinema, Actor and father, Killed, Mob Attack
COMMENTS