കല്‍പ്പറ്റ: വയനാട് ചൂരല്‍മലയില്‍ ബെയ് ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പിന്നാലെ ഇതുവഴി സൈനിക വാഹനം കടത്തിവിട്ടു. കരസേന അംഗങ്ങളാണ് ...
കല്‍പ്പറ്റ: വയനാട് ചൂരല്‍മലയില്‍ ബെയ് ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പിന്നാലെ ഇതുവഴി സൈനിക വാഹനം കടത്തിവിട്ടു.
കരസേന അംഗങ്ങളാണ് പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് പാലം നിര്‍മ്മിച്ചത്. ബെയ്ലി പാലം സജ്ജമായതോടെ രക്ഷാദൗത്യം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും. മുണ്ടക്കൈയില്‍ ഇനി ജീവനോടെ ആരെയും കണ്ടെത്താനില്ലെന്ന് സൈന്യം സര്‍ക്കാരിനെ അറിയിച്ചു.
കനത്ത മഴ മൂന്നാം ദിനവും രക്ഷാദൗത്യത്തിന് വെല്ലുവിളിയായിരുന്നു .240 പേരെ ഇപ്പോഴും കാണാനില്ല. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 316 ആയി ഉയര്‍ന്നു.പല സ്ഥലങ്ങളിലും ഇനിയും രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താന്‍ ആവാത്തതിനാല്‍ മരണസംഖ്യ ഏറെ ഉയര്‍ന്നേക്കും.
Key Words: Bailey Bridge, Wayanand Landslide, Tragedy
COMMENTS