മലപ്പുറം: ജില്ലാ പൊലീസ് മേധാവിയുടെ വസതിയില്‍ നിന്ന് മരങ്ങള്‍ മുറിച്ച് മാറ്റിയെന്ന പിവി അന്‍വറിന്റെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന രേഖകള്...
മലപ്പുറം എസ്പി എസ്.ശശിധരന്റെ ക്യാമ്പ് ഓഫീസിന് മുന്നില്‍ മരംമുറിച്ച് കടത്തിയെന്ന ആരോപണവുമായി ഇന്നലെ അന്‍വര്‍ എത്തിയിരുന്നു. എന്നാല്‍ പ്രവേശനം നിരോധിച്ച് മടക്കി അയയ്ക്കുകയായിരുന്നു. ഇതോടെ ഇന്ന് അസാധാരണ സമരവുമായി എംഎല്‍എ എത്തിയിരുന്നു. എസ്പി ഓഫീസിലെ മരങ്ങള്‍ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉന്നയിച്ചാണ് പി വി അന്‍വര്‍ എംഎല്‍എ കുത്തിയിരുപ്പ് സമരം നടത്തിയത്.
Key Words: PV Anwar MLA
COMMENTS