കൊച്ചി: മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉള്ളതായി തനിക്ക് അറിവില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഒരു നടനേയും ഒതുക്കിയതായിട്ട് തനിക്ക് അറി...
കൊച്ചി: മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉള്ളതായി തനിക്ക് അറിവില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഒരു നടനേയും ഒതുക്കിയതായിട്ട് തനിക്ക് അറിവില്ലെന്നും മന്ത്രി പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.
ഒരു നടനേയും സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മ ഒതുക്കിയതായിട്ട് എനിക്കറിയില്ല. ഞാനാണ് അന്നും ഇന്നും ആത്മയുടെ പ്രസിഡന്റ്. ടെലിവിഷനില്‍ അഭിനയിക്കുന്നവരെ വിലക്കാനാകില്ല. ചാനലുകളാണ് ഇക്കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്.
സീരിയലുകളില്‍ ആളുകളെ കാസ്റ്റ് ചെയ്യുന്നത് ചാനലിലെ ഉദ്യോഗസ്ഥന്മാരാണ്. സംവിധായകനെ പോലും തീരുമാനിക്കുന്നത് അവരാണ്. വിനയന് ഇഷ്ടമില്ലാത്തവരെ അദ്ദേഹം ടാര്‍ഗറ്റ് ചെയ്യും. പത്രത്തില്‍ പേരുവരാന്‍ ചെയ്യുന്നതാണ്' ഗണേഷ് പറഞ്ഞു.
Key Words: Malayalam Cinema, Ganesh Kumar, Hema Committee Report
COMMENTS