ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം ഇന്ന് വൈകിട്ടോടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു. ഗംഗാ...
ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം ഇന്ന് വൈകിട്ടോടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു. ഗംഗാവാലി പുഴിയിലെ തിരച്ചിലിന് എത്രയും പെട്ടെന്ന് ഡ്രഡ്ജര്‍ എത്തിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഡ്രഡ്ജറിന്റെ പേര് പറഞ്ഞാണ് നേരത്തേയും ഇപ്പോഴും തിരച്ചില്‍ വൈകുന്നത്. ഡ്രഡ്ജറില്ലാതെ തിരച്ചില്‍ നടക്കില്ലെന്ന് എല്ലാവര്‍ക്കും ഉറപ്പുള്ള കാര്യമാണ്. എത്രയും വേഗം ഇതെത്തിച്ച് തിരച്ചില്‍ പുനരാരംഭിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.
അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ ഡ്രഡ്ജര്‍ എത്തിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ കൊണ്ട് വരാന്‍ ഉള്ള ചെലവ് പൂര്‍ണമായും സംസ്ഥാനസര്‍ക്കാര്‍ വഹിക്കും. ഇത് സംബന്ധിച്ച് അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നല്‍കി. ഡ്രഡ്ജര്‍ കൊണ്ട് വരാന്‍ ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
Key Words: Arjun's Family, Karnataka Chief Minister, Siddaramaiah
COMMENTS