ആലപ്പുഴ: മലയാള സിനിമാ മേഖലയിലെ അനീതിയെക്കുറിച്ചും പുരുഷ മേധാവിത്വത്തെക്കുറിച്ചും കഴിഞ്ഞ ദിവസം പുറത്തുവന്ന ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് വെളിപ്...
ആലപ്പുഴ: മലയാള സിനിമാ മേഖലയിലെ അനീതിയെക്കുറിച്ചും പുരുഷ മേധാവിത്വത്തെക്കുറിച്ചും കഴിഞ്ഞ ദിവസം പുറത്തുവന്ന ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ നടന്‍ തിലകന്‍ തന്നോട് സംസാരിച്ചത് മുഴുവന്‍ സിനിമാമേഖലയിലെ ദുരനുഭവങ്ങളായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് അമ്പലപ്പുഴ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. താന്‍ എന്ത് കുറ്റം ചെയ്തിട്ടാണ് തന്നെ ക്രൂശിക്കുന്നതെന്ന് തിലകന്‍ പറയുമായിരുന്നു.
അന്തസ്സുള്ളവരാണെങ്കില്‍ അമ്മയും ഫെഫ്കയും പിരിച്ചു വിടണം. കേരള സമൂഹത്തോട് മാപ്പ് പറയണം. ആ മഹാനടനോട് കാണിച്ച ക്രൂരതയ്ക്ക് എന്ത് മാത്രം കഥാപാത്രങ്ങളാണ് നഷ്ടപ്പെടുത്തിയതെന്നും അമ്പലപ്പുഴ രാധാകൃഷ്ണന്‍ പറഞ്ഞു.
''തിലകന്‍ എപ്പോഴും പറയുന്ന ഒരു പേര് ഇടവേള ബാബുവിന്റേതാണ്. 'അവന് പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഇടവേളയ്ക്ക് കേറുന്ന ബാബു' എന്ന് പരിഹസിക്കുമായിരുന്നു. കൂളിംഗ് ഗ്ലാസ് മാറുന്ന ഒരു നടനും തിലകനെ വേട്ടയാടി. പേര് പറയില്ല, കൂളിംഗ് ഗ്ലാസ് മാറുന്ന നടന്‍ എന്നായിരുന്നു തിലകന്‍ പറയുക. കൂളിംഗ് ഗ്ലാസ് സിനിമയില്‍ ഉപയോഗിക്കുന്ന നടന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. മഹാ നടന്റെ മകന്റെ കൂടെ അഭിനയിക്കാന്‍ വിലക്ക് കല്പിച്ചവര്‍ തന്നെ ക്ഷണിച്ചു. ഉസ്താദ് ഹോട്ടല്‍ സിനിമയ്ക്ക് വേണ്ടി ക്ഷണിച്ചു.''എന്നും അമ്പലപ്പുഴ രാധാകൃഷ്ണന്‍ പറഞ്ഞു.
മലയാള സിനിമ താരസംഘടനയിലും ഫെഫ്കയിലും ഒരു മാഫിയ ഉണ്ടെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം ആദ്യം മുതലേ വിരല്‍ ചൂണ്ടുന്ന ഒരു വ്യക്തി ഉണ്ട്. അയാള്‍ അഴിഎണ്ണും എന്ന് തിലകന്‍ അന്നേ പറഞ്ഞു. അയാള്‍ അഴി എണ്ണി. അത് ആ വലിയ മനുഷ്യന് കാണാന്‍ സാധിച്ചില്ലെന്ന് മാത്രം. മോഹന്‍ലാലിനെ തിലകന് ഏറെ ഇഷ്ടമായിരുന്നു. മോഹന്‍ലാലിന് എന്ത് പറ്റി എന്ന് അദ്ദേഹം ചോദിക്കുമായിരുന്നു. ലാല്‍ എന്നോട് ഇങ്ങനെ കാണിക്കുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ല. ലാലും അവരുടെ കൂടെ നിന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വിനയനുമായുള്ള സൗഹൃദത്തെക്കുറിച്ചും രാധാകൃഷ്ണന്‍ പരാമര്‍ശിച്ചു. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത് വിനയന്റെ സിനിമയില്‍ അഭിനയിച്ചപ്പോഴായിരുന്നു. പവര്‍ ഗ്രൂപ്പിലുള്ള 15 പേര്‍ ചെറിയ ആളുകള്‍ അല്ല. തിലകനെ വെച്ച് സീരിയല്‍ എടുക്കാന്‍ വന്ന ആളെ വിലക്കി. തിലകന്‍ ഉണ്ടെങ്കില്‍ മറ്റാരും കാണില്ലെന്നായിരുന്നു ഭീഷണിയെന്നും അമ്പലപ്പുഴ രാധാകൃഷ്ണന്‍ പറയുന്നു.
Key Words: Actor Tilakan, Malayalam Movie
COMMENTS