Amoebic meningoencephalitis diagnosed in Thiruvananthapuram
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കുളത്തില്‍ കുളിച്ച യുവാവ് മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കുളത്തില്‍ ഇറങ്ങിയ മറ്റ് നാലുപേര്‍ കൂടി കടുത്ത പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവരില്‍ രണ്ടുപേര്‍ക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇവരുടെ തലച്ചോറില്‍ അമീബയുടെ വകഭേദമായ നീഗ്ലേറിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.
ഇതേതുടര്‍ന്ന് ഇവര്‍ കുളിച്ച നെയ്യാറ്റിന്‍കര വെണ്‍പകലിലെ കുളം ആരോഗ്യവകുപ്പ് സീല്‍ ചെയ്തു. അതേസമയം കഴിഞ്ഞമാസം മസ്തിഷ്‌ക ജ്വരം ബാധിച്ച കോഴിക്കോട് മേലടി സ്വദേശിയായ 14 വയസ്സുകാരന്‍ രോഗമുക്തി നേടിയിരുന്നു.
Keywords: Amoebic meningoencephalitis, Thiruvananthapuram, diagnosed
COMMENTS