തിരുവനന്തപുരം: തിരുവനന്തപുരത്ത് നാല് പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ നിരീക്ഷണം കര്‍ശനമാക്കി ആരോഗ്യവകുപ്പ്. കഴിഞ്ഞ 23ന് മര...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നാല് പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ നിരീക്ഷണം കര്‍ശനമാക്കി ആരോഗ്യവകുപ്പ്. കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശികളാണ്. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിള്‍ ഫലം ഇന്ന് കിട്ടിയേക്കും. രോഗം സ്ഥിരീകരിച്ച നാല് പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യനിലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇയാളുടെ ആരോഗ്യനില തൃപ്തികരമല്ല.
രോഗബാധ ഉറവിടമെന്ന് കരുതുന്ന കാവിന്‍കുളത്തില്‍ കുളിച്ച കൂടുതല്‍ പേര്‍ക്ക് രോഗം പടരാനുള്ള സാധ്യത ആരോഗ്യവകുപ്പ് മുന്നില്‍ കാണുന്നുണ്ട്. ഛര്‍ദി, തലവേദന, കഴുത്തിന്റെ പിന്‍ഭാഗത്ത് വേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം എന്നാണ് നിര്‍ദ്ദേശം. തിരുവനന്തപുരത്ത് ആദ്യമായാണ് അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്നത്.
Key Words: Amoebic Encephalitis, Thiruvananthapuram
COMMENTS