തിരുവനന്തപുരം : തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. നാവായിക്കുലം സ്വദേശിയായ 24കാരിക്കാണ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. നാവായിക്കുലം സ്വദേശിയായ 24കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് സ്ത്രീക്ക് അമീബിക് മസ്തിഷക ജ്വരം സ്ഥിരീകരിക്കുന്നത് ഇത് ആദ്യമാണ്. വീടിന് സമീപത്തുള്ള കനാലില്‍ കുളിച്ചതിനെ തുടര്‍ന്നാണ് യുവതിക്ക് രോഗ ബാധ ഉണ്ടായത് എന്നാണ് വിവരം. യുവതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ ശ്രമം നടത്തിവരികയാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇതോടെ തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചവരുടെ എണ്ണം എട്ടായി. ഒരാള്‍ മരിച്ചു. ശേഷിക്കുന്നവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
Key Words: Amoebic Encephalitis, Kerala
COMMENTS