പാരിസ്: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ സമ്മാനിച്ചുകൊണ്ട് പുരുഷന്മാരുടെ ഗുസ്തിയിൽ അമൻ സെഹ്‌റാവത്ത് വെങ്കലം നേടി. 57 കിലോഗ്രാം വ...
പാരിസ്: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ സമ്മാനിച്ചുകൊണ്ട് പുരുഷന്മാരുടെ ഗുസ്തിയിൽ അമൻ സെഹ്‌റാവത്ത് വെങ്കലം നേടി.
57 കിലോഗ്രാം വിഭാഗത്തിലാണ് ഹരിയാനക്കാരനായ അമൻ വെങ്കലം നേടിയത്. പ്യൂർട്ടോറിക്കയുടെ ഡാരിയെൻ ക്രൂസിനെ 13 - 5 നാണ് അമൻ പൂട്ടിയത്.
ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക് മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി അമൻ . ഈ ജൂലായ് 16ന് അമന് 21 വയസ്സ് തികഞ്ഞു.
റിയോ ഒളിമ്പിക്സിൽ 21 വയസ്സും ഒരു മാസവും 14 ദിവസവും ആയിരിക്കെ പി വി സിന്ധു നേടിയ വെള്ളിയാണ് ഇതുവരെ ഇന്ത്യയ്ക്ക് ഏറ്റവും പ്രായം കുറഞ്ഞ താരം സമ്മാനിച്ച മെഡൽ.
അമൻറെ ശരീരഭാരം 57 കിലോയിൽ നിർത്താൻ ഉറക്കമില്ലാത്ത രാത്രികളാണ് പിന്നിട്ടതെന്ന് കോച്ച് പറഞ്ഞു. കഴിഞ്ഞദിവസം ഓരോ മണിക്കൂറിലും ശരീരഭാരം പരിശോധിച്ചിരുന്നു.
ഇന്ത്യയുടെ വനിതാ താരം വിനയ് ഫോഗട്ടിന് ശരീരഭാരം 100 ഗ്രാം കൂടിയതിന് അയോഗ്യത കൽപ്പിച്ചിരുന്നു.
COMMENTS