Allegations against Actors Babu Raj, Shine Tom Chacko, director Sreekumar Menon
കൊച്ചി: കൂടുതല്‍ സിനിമാക്കാര്‍ക്കെതിരെ പരാതി ഉയരുന്നു. നടനും അമ്മ ജോയിന്റ് സെക്രട്ടറിയുമായ ബാബുരാജിനെതിരെയും നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെയും ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് രംഗത്ത്.
സിനിമയില്‍ ചാന്‍സ് തരാമെന്നു പറഞ്ഞ് ബാബുരാജ് അയാളുടെ ആലുവയിലെ വീട്ടില്‍ വിളിച്ചുവരുത്തി ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവ നടിയുടെ വെളിപ്പെടുത്തല്‍.
സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും വീട്ടിലുണ്ടെന്നു പറഞ്ഞാണ് ബാബുരാജ് തന്നെ വിളിച്ചുവരുത്തിയതെന്നും നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ കെണിയില്‍ വീണിട്ടുണ്ടെന്നും ഭയംകാരണം ആരും പുറത്തുപറയാത്തതാണെന്നും അവര്‍ പറയുന്നു.
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പേരില്‍ ചാന്‍സുണ്ടെന്നു പറഞ്ഞ് നിരവധി പേര്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും രണ്ടു ദിവസം ഷൈനിന്റെ കൂടെ ചില്‍ ചെയ്യാമെന്നു പറഞ്ഞ് നടന്റെ നിര്‍ദ്ദേശപ്രകാരമാണ് വിളിക്കുന്നതെന്നും അവര്‍ പറയുന്നു.
സംവിധായകന്‍ ശ്രീകുമാര്‍ മേനോനും പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് നിരന്തരം വിളിക്കുമായിരുന്നെന്നും അവര്‍ പറയുന്നു.
Keywords: Allegations, Babu Raj, Shine Tom Chacko, Director Sreekumar Menon
COMMENTS