കൊച്ചി: മലയാളി സിനിമ ലോകത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇന്നു പുറത്തുവിട്ട ഹേമാ കമ്മറ്റിയിലുള്ളത്. റിപ്പോര്‍ട്ടിനെക്കുറിച്ച് ചലച്ചി...
കൊച്ചി: മലയാളി സിനിമ ലോകത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇന്നു പുറത്തുവിട്ട ഹേമാ കമ്മറ്റിയിലുള്ളത്. റിപ്പോര്‍ട്ടിനെക്കുറിച്ച് ചലച്ചിത്ര-സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖരുട പ്രതികരണം എത്തിക്കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തില്‍ പ്രതികരിച്ച് ആസിഫ് അലിയും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പീഡിപ്പിക്കപ്പെട്ടവരെന്നു പറയുന്നവര്‍ക്ക് തന്റെ എല്ലാ പിന്‍തുണയുമുണ്ടാകുമെന്നാണ് ആസിഫ് അലിയുടെ പ്രതികരണം.
റിപ്പോര്‍ട്ടിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കുറച്ചു ഭാഗങ്ങള്‍ മാത്രമേ കാണാന്‍ കഴിഞ്ഞിട്ടുള്ളു. വിശദമായ വിവരങ്ങള്‍ മനസിലാക്കിയതിനു ശേഷം പ്രതികരിക്കുമെന്നും ആസിഫലി പറഞ്ഞു. മലയാള സിനിമയില്‍ ആരും ചുഷണം ചെയ്യപ്പെടരുത്.
നടിമാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും തുല്യത വേണമെന്നും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ താന്‍ പിന്‍തുണയ്ക്കുന്നുവെന്നും ആസിഫ് അലി പറഞ്ഞു. കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് മുഖഗാനം പ്രകാശന ചടങ്ങില്‍ എത്തിയതായിരുന്നു ആസിഫലി.
Key Words: Hema Committee Report, Asif Ali
COMMENTS