Air India flight bomb threat message
തിരുവനന്തപുരം: മുംബൈ - തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയത് ശുചിമുറിയില്‍. ടിഷ്യൂ പേപ്പറില്‍ എഴുതിയ നിലയിലാണ് സന്ദേശം കണ്ടത്. ഇതേതുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ വിവരം അറിയിക്കുകയായിരുന്നു.
സന്ദേശം വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് 135 യാത്രക്കാരെയും ചോദ്യം ചെയ്യും. ഇതിനു ശേഷം മാത്രമേ ഇവരുടെ ലഗേജ് വിട്ടു നല്‍കുകയുള്ളൂ. തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് പോകേണ്ടവര്‍ക്ക് പകരം വിമാനം ഏര്‍പ്പെടുത്തി.
മുംബൈയില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ 5.45 പുറപ്പെട്ട വിമാനം 8.10 നാണ് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ബോംബ് ഭീഷണിയെക്കുറിച്ച് തുടര്‍ന്ന് പത്തു മിനിറ്റ് മുന്‍പു തന്നെ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.
Keywords: Air India, Bomb threat message, Tissue paper
COMMENTS