നീണ്ട 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായമണിഞ്ഞ് രണ്‍ജി പണിക്കര്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി...
നീണ്ട 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായമണിഞ്ഞ് രണ്‍ജി പണിക്കര്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകന്‍.
ഫഹദിന്റെ പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം എത്തിയത്. ചിത്രത്തിന്റെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്കൊപ്പമാണ് സിനിമാപ്രേമികളെ ആവേശഭരിതരാക്കുന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.
ഷാജി കൈലാസിന്റെയും ജോഷിയുടെയുമൊക്കെ മാസ് നായക കഥാപാത്രങ്ങള്‍ക്ക് പുതിയ രൂപഭാവങ്ങള്‍ നല്‍കിയ തിരക്കഥാകൃത്ത് എന്ന നിലയിലാണ് രണ്‍ജി പണിക്കര്‍ മലയാള സിനിമയില്‍ സ്വന്തം സ്ഥാനം കണ്ടെത്തിയത്.
ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശമാണ് ഫഹദിന്റേതായി അവസാനം മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ചിത്രം ഇതരഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ നേടിയിരുന്നു.
Key Words: Ranji Panicker, Fahad Fazil, New Movie
COMMENTS