കൊച്ചി: 'അമ്മ'യുടെ വാര്‍ത്താസമ്മേളനത്തില്‍ സ്ത്രീകളുടെ പ്രതിനിധിയായി ഇരുന്ന കുട്ടിയുടെ സംസാരം കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നിയെന്...
കൊച്ചി: 'അമ്മ'യുടെ വാര്‍ത്താസമ്മേളനത്തില്‍ സ്ത്രീകളുടെ പ്രതിനിധിയായി ഇരുന്ന കുട്ടിയുടെ സംസാരം കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നിയെന്ന് ജോമോളെ വിമര്‍ശിച്ച് നടി ഉഷ ഹസീന. വനിതകളെ പ്രതിനിധീകരിച്ചു വരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ സ്ത്രീകളുടെ പ്രശ്നങ്ങളില്‍ സീരിയസായി സംസാരിക്കുകയും സീരിയസായി ഇടപെടുകയും വേണം. മുഖം നോക്കാതെ അഭിപ്രായം പറയുന്നവരെയും വേണം കമ്മിറ്റിയില്‍ കൊണ്ടു വരേണ്ടത്. ഉഷ പറഞ്ഞു.
ആ കുട്ടിയുടെ അറിവില്ലായ്മയാകാം. അങ്ങനെ പറഞ്ഞത് തീരെ ശരിയായില്ല എന്നാണ് തോന്നിയത്. ജസ്റ്റിസ് ഹേമ മേഡവും ശാരദ മേഡവും ഉള്‍പ്പെട്ട കമ്മിറ്റിയാണ് സിനിമാ മേഖലയില്‍ ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായതെന്ന് പറഞ്ഞത്.
എന്റെ മുറിയില്‍ ആരും തട്ടിയിട്ടില്ല എന്നു പറഞ്ഞത്, എനിക്കങ്ങനെ സംഭവിച്ചിട്ടില്ല, അതു കൊണ്ട് എന്ന വാക്കാണ് ഉള്‍ക്കൊള്ളാനേ പറ്റാത്തത്. നടി ഉഷ കൂട്ടിച്ചേര്‍ത്തു. ജഗദീഷ് ചേട്ടന്‍ സംസാരിച്ചത് വളരെ പോസിറ്റീവ് ആയിട്ടാണ്. ഒത്തിരി സന്തോഷം തോന്നി. ജഗദീഷ് ചേട്ടന്‍ ഒരു അധ്യാപകനാണ്. രണ്ടു പെണ്‍മക്കളുടെ പിതാവാണ്. ആ പക്വതയുണ്ടെന്നും ഉഷ വ്യക്തമാക്കി.
മാത്രമല്ല, എന്റെ റൂമില്‍ വന്ന് തട്ടിയിട്ടല്ലല്ലോ ഞാന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്നുപറഞ്ഞത്. എന്റെ കൂടെ ജോലി ചെയ്തിരുന്ന പെണ്‍കുട്ടികള്‍ക്കുണ്ടായ മോശം അനുഭവം പറയുകയാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു.
COMMENTS