Actress Parvathy about AMMMA's mass resignation
കൊച്ചി: താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതില്‍ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. അമ്മയിലെ അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ലൈംഗിക ആരോപണങ്ങളില്‍ ഉത്തരവാദിത്തത്തോടെ പ്രതികരിക്കേണ്ടവര്‍ ഭീരുക്കളെപ്പോലെ ഒഴിഞ്ഞുമാറുകയായിരുന്നെന്ന് പാര്‍വതി വിമര്‍ശനം ഉന്നയിച്ചു. ഒരഭിമുഖത്തിലാണ് അവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.
ലൈംഗികാരോപണങ്ങള്‍ പുറത്തുവരുന്നതുവരെ ഇവിടെ അങ്ങനെയൊന്നും നടക്കുന്നില്ലെന്നു പറഞ്ഞിരുന്ന ഇവര്‍ സര്‍ക്കാരുമായി സഹകരിച്ച് ഇതിനെതിരെ ഒരു ചെറിയ നീക്കമെങ്കിലും നടത്തിയിരുന്നെങ്കില്‍ നന്നാകുമായിരുന്നെന്ന് പാര്‍വതി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയെ തിരികെ സംഘടനയിലേക്ക് സ്വാഗതം ചെയ്തത് ഇവര്‍ തന്നെയാണെന്നതും അവര്‍ ചൂണ്ടിക്കാട്ടി.
പരാതിയുണ്ടെങ്കില്‍ സ്ത്രീകള്‍ മുന്നോട്ടുവരട്ടെ എന്നു പറഞ്ഞ് സര്‍ക്കാരും ഈ വിഷയത്തില്‍ അശ്രദ്ധ കാണിക്കുകയായിരുന്നെന്നതും അവര്‍ എടുത്തുകാട്ടി. സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നേരത്തെ തന്നെ നടപ്പാക്കിയിരുന്നെങ്കില്‍ സ്ത്രീകള്‍ക്ക് നീതിക്കായി ഇത്തരത്തില്‍ അലയേണ്ടി വരികയില്ലായിരുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പൊതുസമൂഹത്തിന്റെ കുറ്റവും പരിഹാസവും ഏറ്റുവാങ്ങേണ്ടി വരുമെങ്കിലും ഓരോ സ്ത്രീയും തങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് നീതി ലഭിക്കാനായി മുന്നോട്ടു വരുവാന്‍ നിര്‍ബന്ധിതരാകുകയാണെന്നും അവര്‍ പറഞ്ഞു.
Keywords: Actress Parvathy, AMMMA, Resignation, Government
COMMENTS