Actress Minu Muneer against actors in Malayalam cinema
കൊച്ചി: അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീര്‍പ്പിന് വഴങ്ങണമെന്ന് നടന്മാര്‍ ആവശ്യപ്പെട്ടതായി നടി മിനു മുനീര്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു എന്നിവരില്‍ നിന്നും മോശമായ പെരുമാറ്റം നേരിട്ടു എന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ നടി മിനു തുറന്നു പറഞ്ഞിരിക്കുന്നത്.
ആദ്യം ദുരനുഭവമുണ്ടായത് നടന്‍ ജയസൂര്യയില്‍ നിന്നാണെന്നും അന്ന് അത് ആരോടെങ്കിലും പറയാന്‍ പേടിയായിരുന്നെന്നും നടി പറഞ്ഞു. പിന്നീട് താന്‍ ആറു സിനിമകളില്‍ അഭിനയിച്ചെന്നും മൂന്നു സിനിമകളില്‍ അഭിനയിച്ചാല്‍ അമ്മയില്‍ അംഗത്വം ലഭിക്കുമെന്നതിനാല്‍ ഇടവേള ബാബുവിനെ വിളിച്ചപ്പോള്‍ ഫോം പൂരിപ്പിക്കാന്‍ ഫ്‌ളാറ്റിലേക്ക് വരാന്‍ പറഞ്ഞതായും അവിടെയെത്തിയപ്പോള്‍ മോശമായി പെരുമാറിയെന്നും അവര്‍ ആരോപണം ഉന്നയിച്ചു.
പിന്നീട് നടന്‍ മുകേഷ് ഫോണില്‍ വിളിച്ച് അപമാനിച്ചെന്നും പിന്നീട് കണ്ടപ്പോള്‍ മോശമായി പെരുമാറിയെന്നും നടി പറഞ്ഞു. മണിയന്‍ പിള്ള രാജുവും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരും തന്നോട് മോശമായി പെരുമാറിയെന്നും അവര്‍ ആവര്‍ത്തിച്ചു.
Keywords: Malayalam cinema, AMMA, Minu Muneer, Actors
COMMENTS