Actor Prithviraj wants to conduct an investigation against those accused in the Justice Hema Committee report and give exemplary punishment if guilty
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കുറ്റാരോപിതരായവര്‍ക്കെതിരേ അന്വേഷണം നടത്തി കുറ്റം തെളിഞ്ഞാല്‍ മാതൃകാപരമായ ശിക്ഷ നല്കണമെന്ന് നടന്‍ പൃഥ്വിരാജ്.
പരാതികള്‍ പരിഹരിക്കുന്നതില്‍ അമ്മ എന്ന താരസംഘടനയ്ക്കു വീഴ്ച പറ്റിയതായും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. തിരുത്തല്‍ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
ആരോപണം വന്നാല്‍ അന്വേഷണം വേണം. കുറ്റം തെളിഞ്ഞാല്‍ ശിക്ഷ നല്കണം. അതുപോലെ ആരോപണം കള്ളമെന്നു തെളിഞ്ഞാലും മാതൃകാപരമായ ശിക്ഷ നല്കണം.
ഇരയുടെ പേരിന് നിയമം അനുസരിച്ചു സംരക്ഷിക്കപ്പെടുന്നു. കുറ്റാരോപിതരുടെ പേരുകള്‍ ഒളിച്ചുവയ്ക്കാന്‍ നിയമം പറയുന്നുമില്ല. കമ്മിറ്റി റിപ്പോര്‍ട്ടിലെ പേരുകള്‍ പുറത്തു വിടണമോ എന്ന് അധികാരത്തിലിരിക്കുന്നവര്‍ തീരുമാനിക്കണം.
ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരില്‍ ഒരാള്‍ ഞാനാണ്. സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സുരക്ഷിതമായ തൊഴിലിടം ഉണ്ടാക്കാനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്നത്, അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Summary: Actor Prithviraj wants to conduct an investigation against those accused in the Justice Hema Committee report and give exemplary punishment if found guilty.
COMMENTS