Nagarjuna's property demolished in Hyderabad
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുനയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍ ഹൈദരാബാദ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ആന്‍ഡ് അസെറ്റ്‌സ് മോണിട്ടറിങ് ആന്‍ഡ് പ്രൊട്ടക്ഷന്‍ (ഹൈഡ്രാ) അധികൃതര്‍ പൊളിച്ചു. പൊതുസ്ഥലങ്ങളും ജലാശയങ്ങളും കയ്യേറിക്കൊണ്ടുള്ള നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വെള്ളിയാഴ്ചയാണ് പൊളിച്ചു നീക്കിയത്. തടാകം കയ്യേറിയാണ് കെട്ടിടം നിര്‍മ്മിച്ചതെന്നാണ് കണ്ടെത്തല്‍. നടന്‍ പത്തേക്കര്‍ വിസ്തൃതിയില്‍ നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ പാരിസ്ഥിതിക നിയമങ്ങളെ ഉള്‍പ്പടെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് നിര്‍മ്മിച്ചതെന്ന് നേരത്തെ തന്നെ അധികൃതര്‍ കണ്ടെത്തിയിരുന്നു. അതേസമയം നാര്‍ജുന ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Keywords: Actor Nagarjuna, Property, Hyderabad, Demolished
COMMENTS