Actor Arshad Warsi says actor Prabhas is a joker in film`Kalki'
മുംബൈ: അടുത്തിടെ റിലീസ് ചെയ്തതില്‍ ഏറ്റവും മോശമായ ചിത്രം കല്‍ക്കിയാണെന്ന് നടന്‍ അര്‍ഷാദ് വാര്‍സി. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ നടന്‍ പ്രഭാസിനെ ഒരു ജോക്കറിനെ പോലെ തോന്നിയെന്ന് അര്‍ഷാദ് വാസി പറഞ്ഞു.
ചിത്രത്തില്‍ പ്രഭാസിനെ ഒരു മാഡ് മാക്‌സിനോ മെല്‍ ഗിബ്‌സണോ ഒക്കെയായി കാണാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ ഒരു ജോക്കറെ പോലെയാണ് തോന്നിയതെന്നും അതില്‍ സങ്കടമുണ്ടെന്നും നടന്‍ വ്യക്തമാക്കി.
അതേസമയം നടന്‍ അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നും അര്‍ഷാദ് വാസി പ്രതികരിച്ചു.
ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ ഭൈരവനെയാണ് പ്രഭാസ് അവതരിപ്പിച്ചത്. അശ്വത്ഥാമാവിന്റെ വേഷത്തില്‍ അമിതാഭ് ബച്ചനും സുപ്രീം യാസ്‌കിന്‍ എന്ന അമാനുഷിക കഥാപാത്രമായി കമല്‍ഹാസനും ചിത്രത്തില്‍ തിളങ്ങിയിരുന്നു. അതേസമയം ചിത്രം ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് കളക്ഷന്‍ നേടിയിരുന്നു.
COMMENTS