തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനുള്ള പണികള്‍ക്കിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ അമ്മക്ക് വീട് നിര്‍മ്...
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനുള്ള പണികള്‍ക്കിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ അമ്മക്ക് വീട് നിര്‍മ്മിച്ച് നല്‍കും. തിരുവനന്തപുരം കോര്‍പറേഷന്‍ നല്‍കിയ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. 3 സെന്റില്‍ കുറയാത്ത സ്ഥലം ജില്ലാ പഞ്ചായത്ത് കണ്ടെത്തി നല്‍കണം. സബ്‌സിഡി വ്യവസ്ഥകള്‍ക്ക് വിധേയമായി കോര്‍പറേഷനാണ് ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നല്‍കുക.
തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനുള്ള പണികള്‍ക്കിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ജോയിയുടെ മൃതദേഹം ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ജോയിയുടെ അമ്മയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് നേരത്തേ 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.
Key Words: Joy
COMMENTS