തിരുവനന്തപുരം: എസ് ഇ/ എസ് ടി ലിസ്റ്റും, സംവരണവും അട്ടിമറിക്കുന്ന സുപ്രീം കോടതി വിധിക്കും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനുമെതിരെ നാളെ സംസ്ഥാ...
തിരുവനന്തപുരം: എസ് ഇ/ എസ് ടി ലിസ്റ്റും, സംവരണവും അട്ടിമറിക്കുന്ന സുപ്രീം കോടതി വിധിക്കും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനുമെതിരെ നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍. എസ് ഇ/ എസ് ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനും, ഈ വിഭാഗങ്ങളില്‍ 'ക്രീമിലെയര്‍' നടപ്പാക്കാനും 2024 ആഗസ്റ്റ് 1 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് ഹര്‍ത്താല്‍. വിധിക്കെതിരെ വിവിധ ദലിത് - ബഹുജന്‍ പ്രസ്ഥാനങ്ങള്‍ ദേശീയതലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാന ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത്.
പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കും.
സുപ്രീം കോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തണമെന്നതാണ് മുഖ്യമായ ആവശ്യം.
Key Words: Hartal,
COMMENTS