കൊല്ലം: കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയേയും സൗദിയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തൃക്കരുവ സ്വദേശി നടുവിലച്ചേരി മംഗ...
കൊല്ലം: കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയേയും സൗദിയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തൃക്കരുവ സ്വദേശി നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹനും (37) ഭാര്യ രമ്യമോളുമാണ് (28) മരിച്ചത്. സൗദി അല്‍കൊബാറിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അനൂപിനെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലും രമ്യയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രമ്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് നിഗമനം.
രണ്ട് ദിവസമായി രമ്യ ഒന്നും സംസാരിക്കാതെ കിടക്കുകയായിരുന്നെന്നും തന്നേയും അച്ഛന്‍ തലയിണ മുഖത്തമര്‍ത്തി ശ്വാസംമുട്ടിച്ചതായും 5 വയസുകാരി മകള്‍ ആരാധ്യ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 12 വര്‍ഷമായി തുക്ബ സനയ്യയില്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു അനൂപ്.
Key Words: Kollam Couple, Death, Saudi
COMMENTS