കൊച്ചി : നടന്‍ ജയസൂര്യക്കെതിരെ ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പുകള്‍...
കൊച്ചി: നടന്‍ ജയസൂര്യക്കെതിരെ ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. കൊച്ചി സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. നടിയുടെ 7 പരാതികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണ് നടനെതിരെയുള്ളത്. നടിയുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസെടുത്തത്.
നടിയുടെ ആലുവയിലെ വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഡി ഐ ജി അജിതാ ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തില്‍ മൊഴിയെടുക്കല്‍ നടന്നത്.
അതേസമയം, സിനിമാ താരങ്ങളില്‍ ആരോപണ വിധേയരായ കൂടുതല്‍ പേര്‍ക്കെതിരെ ഇന്ന് കേസെടുത്തേക്കുമെന്നാണ് വിവരം. മുകേഷ്, ഇടവേള ബാബു, മണിയന്‍ പിള്ള രാജു എന്നിവരടക്കമുള്ളവക്കെതിരെയാണ് പൊലീസ് ഇന്ന് കേസെടുക്കാന്‍ സാധ്യത.
Key Words: Jayasurya, Case, Non-Bailable
COMMENTS