തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിനു ശേഷം വിശാഖപട്ടണത്ത് കണ്ടെത്തിയ അസം സ്വദേശിനിയായ പതിമൂന്നുകാരിയെ തിരികെ തലസ്ഥാനത...
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിനു ശേഷം വിശാഖപട്ടണത്ത് കണ്ടെത്തിയ അസം സ്വദേശിനിയായ പതിമൂന്നുകാരിയെ തിരികെ തലസ്ഥാനത്ത് എത്തിച്ചു. ഇന്നലെ പൊലീല്‍ നിന്നും കുട്ടിയെ സി.ഡബ്ല്യു.സി. ഏറ്റുവാങ്ങി തൈക്കാട് ശിശുക്ഷേമ സമിതിയില്‍ എത്തിച്ചു.
കുട്ടി ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണുള്ളത്. തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിനായി സിഡബ്ല്യുസി ഇന്ന് പ്രത്യേക സിറ്റിങ് നടത്തി കുട്ടിയെ വിശദമായി കേള്‍ക്കും. കുട്ടി വീടുവിട്ടിറങ്ങാന്‍ ഉണ്ടായ സാഹചര്യം,വീട്ടില്‍ രക്ഷിതാക്കളില്‍ നിന്നും നിരന്തരം മര്‍ദനവും വഴക്കും ഏല്‍ക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി കേള്‍ക്കും.
കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ തേടിടശേഷം രക്ഷിതാക്കളുടെ മൊഴിയും രേഖപ്പെടുത്തും. കുട്ടിയെ മര്‍ദ്ദിച്ചതായുള്ള പരാതി സി.ഡബ്ല്യു.സിയുടെ മുന്‍പിലുണ്ട്. ഇരു ഭാഗങ്ങളും വിശദമായി കേട്ടതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍. ശേഷം കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടണോ അതോ വീണ്ടും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണോ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം എടുക്കും
Key Words: Kazhakootam Missing Girl
COMMENTS