70th national film awards declared
ന്യൂഡല്‍ഹി: എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2022 ലെചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. കന്നഡ നടന്‍ ഋഷഭ് ഷെട്ടി മികച്ച നടനായപ്പോള്‍ നിത്യ മേനോനും മാനസി പരേഖും മികച്ച നടിമാരായി. സൂരജ് ആര്‍ ബര്‍ജാത്യ (ഊഞ്ചായി)യാണ് മികച്ച സംവിധായകന്‍.
നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച സംവിധായികയായി മറിയം ചാണ്ടി മോനാച്ചേരിയെ തിരഞ്ഞെടുത്തു. കന്നഡ ചിത്രം കാന്താരയാണ് മികച്ച ജനപ്രിയ ചിത്രം.
കാന്താരയിലെ അഭിനയമാണ് ഋഷഭ് ഷെട്ടിയെ മികച്ച നടനാക്കിയത്. തിരുച്ചിത്രമ്പലത്തിലെ അഭിനയത്തിലൂടെ നിത്യാ മേനോനും കച്ച് എക്‌സ്പ്രസിലൂടെ മാനസി പരേഖും മികച്ച നടിമാരായി.
മലയാള സിനിമയും നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടി. മലയാളത്തിലെ മികച്ച ചിത്രമായ `ആട്ടം' മൂന്ന് അവാര്‍ഡുകള്‍ സ്വന്തമാക്കി.
മികച്ച ഫീച്ചര്‍ ഫിലിം, മികച്ച തിരക്കഥാകൃത്ത് (ആനന്ദ് ഏകര്‍ഷി), ചിത്രസംയോജനം എന്നിവയ്ക്കുള്ള അവാര്‍ഡുകള്‍ ആട്ടം സ്വന്തമാക്കി.
സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രം. മികച്ച ബാലതാരമായി മാളികപ്പുറം എന്ന സിനിമയിലെ ശ്രീപഥിനെ തിരഞ്ഞെടുത്തു. സൗദി വെള്ളക്ക എന്ന സിനിമയിലൂടെ ബോംബെ ജയശ്രീ മികച്ച ഗായികയായി.
Keywords: National film awards, Kannada, Malayalam, 70th
COMMENTS