കൊച്ചി: കൊച്ചി കായലില്‍ രിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഏഴുവര്‍ഷമായി ...
കൊച്ചി: കൊച്ചി കായലില്‍ രിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഏഴുവര്‍ഷമായി ഹൈക്കോടതിക്ക് മുന്നിലുണ്ട്. 2017 മാര്‍ച്ച് 5ന് വൈകിട്ട് കൊച്ചി കലൂര്‍ പള്ളിയില്‍ നിന്നിറങ്ങിയ മിഷേലിനെ പിന്നീട് ജീവനോടെ ആരും കണ്ടിട്ടില്ല.
പിറ്റേന്നാണ് കായലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. 'ജസ്റ്റിസ് ഫോര്‍ മിഷേല്‍' എന്ന പേരില്‍ വലിയ പ്രചാരണം ഈ കേസിന് വേണ്ടി പലപ്പോഴായി നടന്നിരുന്നു. എന്നാല്‍ ആദ്യം അന്വേഷണം നടത്തിയ പോലീസിന്റെയും പിന്നീട് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന്റെയും നിഗമനം മിഷേല്‍ ആത്മഹത്യ ചെയ്തു എന്നായിരുന്നു. പക്ഷെ തൃപ്തികരമായ കാരണം കണ്ടെത്താനായില്ല.
ആത്മഹത്യാ പ്രേരണക്ക് ഒരാളെ അറസ്റ്റ് ചെയ്‌തെങ്കിലും ഇത് അംഗീകരിക്കാതെ കുടുംബം സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് കേസ് ഡയറി ഹാജരാക്കാന്‍ ജസ്റ്റിസ് സി.എസ്.സുധയുടെ ബഞ്ച് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം കേസില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചിരുന്നു. ഈമാസം 27ന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ഇതുവരെയുള്ള അന്വേഷണം വിലയിരുത്തും. തുടര്‍ന്ന് സിബിഐ അന്വേഷണ ആവശ്യത്തില്‍ തീരുമാനം ഉണ്ടായേക്കും.
Key Words: Michelle Shaji, CBI, High Court
COMMENTS