ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്‌സ്പ്രസ് പാസഞ്ചര്‍ ട്രെയിനിന്റെ 20 കോച്ചുകള്‍ പാളം തെറ്റി. ഝാന്‍സിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അ...
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്‌സ്പ്രസ് പാസഞ്ചര്‍ ട്രെയിനിന്റെ 20 കോച്ചുകള്‍ പാളം തെറ്റി. ഝാന്‍സിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. നിലവില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ 2.30 ന് കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.
വാരണാസി ജംഗ്ഷനും അഹമ്മദാബാദിനും ഇടയില്‍ സര്‍വീസ് നടത്തുന്ന സബര്‍മതി എക്സ്പ്രസ് 19168 ന്റെ മുന്‍ഭാഗം പാറകളില്‍ തട്ടി കേടായതായി ലോക്കോ പൈലറ്റ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഏഴ് ട്രെയിനുകള്‍ റദ്ദാക്കിയതായും മൂന്നെണ്ണം വഴിതിരിച്ചുവിട്ടതായും റെയില്‍വേ അറിയിച്ചു. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായും റെയില്‍വേ അറിയിച്ചു.


COMMENTS