തിരുവനന്തപുരം: നഗരത്തിലെ ആമയിഴഞ്ചന്‍ തോട്ടില്‍ കാണാതായ തൊഴിലാളിയ്ക്കായുള്ള തെരച്ചില്‍ തുടരുന്നു. സ്‌കൂബ സംഘത്തിന് ടണലിനുള്ളിലേക്ക് കടക്കാന്‍...
തിരുവനന്തപുരം: നഗരത്തിലെ ആമയിഴഞ്ചന്‍ തോട്ടില്‍ കാണാതായ തൊഴിലാളിയ്ക്കായുള്ള തെരച്ചില്‍ തുടരുന്നു. സ്‌കൂബ സംഘത്തിന് ടണലിനുള്ളിലേക്ക് കടക്കാന്‍ കഴിയാത്തതാണ് രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുന്നത്. ടണലിനുള്ളില്‍ മുട്ടുകുത്തി നില്‍ക്കാന്‍ പോലും കഴിയുന്നില്ലെന്നും സംഘം പറയുന്നു. റെയില്‍വേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയ കോര്‍പ്പറേഷന്റെ താല്‍ക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ 42 കാരനായ ജോയ് എന്നയാളെ രാവിലെ 11.30 ഓടെയാണ് കാണാതായത്.
ആമയിഴഞ്ചാന്‍ അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് റെയില്‍വേയ്ക്ക് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്നും മാലിന്യമടിഞ്ഞതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം റെയില്‍വേക്കാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അപകടമുണ്ടായ സ്ഥലം റെയില്‍വേയുടേതാണെന്നും ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേയുടെ അധീനതയിലുള്ള ഭാഗത്തെ മാലിന്യം നീക്കം ചെയ്യാന്‍ റെയില്‍വേ ഒരിക്കലും സംസ്ഥാന സര്‍ക്കാരിനെയോ തിരുവനന്തപുരം കോര്‍പ്പറേഷനെയോ അനുവദിക്കാറില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
Key Words: V Shivan Kutty, Man Missing

							    
							    
							    
							    
COMMENTS