തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ശക്തിയേറിയ ന്യൂനര്‍മദ്ദം ദുര്‍ബലമായ ന്യൂനമര്‍ദ്ദമ...
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത.
ബംഗാള്‍ ഉള്‍ക്കടലിലെ ശക്തിയേറിയ ന്യൂനര്‍മദ്ദം ദുര്‍ബലമായ ന്യൂനമര്‍ദ്ദമായി മാറി. ഒഡിഷക്കും ഛത്തിസ്ഗഡിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തിയേറിയ ന്യൂനര്‍മദ്ദം ദുര്‍ബലമായ ന്യൂനമര്‍ദ്ദമായി കിഴക്കന്‍ മധ്യപ്രദേശിനും ഛത്തിസ്ഗഡിനും മുകളിലായി സ്ഥിതി ചെയുന്നു. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായാണ് കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ ഇടി /മിന്നല്‍ കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത
ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്നും ( ജൂലൈ 22 ) ജൂലൈ 25 -26 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അതോടൊപ്പം കേരള തീരത്തു അടുത്ത രണ്ടു ദിവസത്തേക്ക് ശക്തിയേറിയ പടിഞ്ഞാറന്‍/വടക്കു പടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ട്.
Key Words: Rain, Alert, Kerala
 

 
							     
							     
							     
							    
 
 
 
 
 
COMMENTS