കല്‍പ്പറ്റ: സംസ്ഥാനത്ത് ദുരിതപെയ്ത്ത് തുടരുന്നതിനിടെ മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാ പ്രവര്‍ത്തനം തുടര...
കല്‍പ്പറ്റ: സംസ്ഥാനത്ത് ദുരിതപെയ്ത്ത് തുടരുന്നതിനിടെ മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാ പ്രവര്‍ത്തനം തുടരുന്നു. പല പാലങ്ങളും റോഡുകളും ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. അല്‍പ സമയത്തിനകം സൈന്യം എത്തി താത്ക്കാലിക പാലം നിര്‍മ്മിച്ച് രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കുമെന്നാണ് വിവരം. കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പസ്‌ന്റെ
2 സംഘം സംഭവസ്ഥലത്ത് ഉടന്‍ എത്തിച്ചേരും. വ്യോമ സേനയുടെ രണ്ട് ഹെലികോപ്ടര്‍ സുളുറില്‍ നിന്നും 7.30 ഓട് കൂടി പുറപ്പെടുമെന്നും വിവരമുണ്ട്.
ഇതുവരെ പേര്‍ ചികിത്സ തേടിയെന്നാണ് വിവരം. വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാവാന്‍ 9656938 ബന്ധപ്പെടുക.
രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാരായ കെ. കേളുവും, കെരാജനും വ്യോമമാര്‍ഗം ഉടന്‍ വയനാട്ടിലെത്തും. ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ ഒരു എന്‍ഡിആര്‍എഫ് ടീം കൂടി പ്രദേശത്തേക്കു പുറപ്പടും.
ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം അറിഞ്ഞതു മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോജിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെ വയനാട്ടിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Key Words: Wanayand Lanslide, Death Toll, Rescue, Pinarayi Vijayan
COMMENTS