തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 106 ലേക്ക്. ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 128 പേര്‍ക്ക് പരിക്കേറ്റെ...
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 106 ലേക്ക്. ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 128 പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. ഇനിയും മരണസംഖ്യ ഉയരാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പുലര്‍ച്ചെ 2 മണിക്കായിരുന്നു ആദ്യ ഉരുള്‍പൊട്ടലുണ്ടായതെന്നും 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. 18 എണ്ണം ബന്ധുക്കള്‍ക്ക് കൈമാറി. 45 ദുരിതാശ്വാസ ക്യാമ്പുകള്‍ വയനാട്ടില്‍ തുറന്നതായി മുഖ്യമന്ത്രി അറിയിച്ചു. 60 അംഗ എന്‍ ഡി ആര്‍ എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.
സൈന്യത്തിന് അതിവേഗം സ്ഥലത്തെത്താന്‍ സൗകര്യം ഒരുക്കും. രക്ഷാപ്രവര്‍ത്തനം ഏകോപിക്കാനും നിര്‍ദ്ദേശം നല്‍കി. പരിശീലനം ലഭിച്ച വിവിധ സംഘങ്ങളുടെ സേവനവും പ്രയോജനപ്പെടുത്തും.
COMMENTS