Wayanad landslide: Tamil Nadu announces Rs. 5 crore to Kerala
ചെന്നൈ: വയനാടിന് ദുരിതാശ്വാസവുമായി തമിഴ്‌നാട്. ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ട വയനാടിന് തമിഴ്‌നാട് അടിയന്തര സഹായമായി അഞ്ചുകോടി രൂപ അനുവദിച്ചു.
മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ് സമീരന്‍, ജോണി ടോം വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തമിഴ്‌നാട്ടില്‍ നിന്ന് വയനാട്ടിലെത്തും.
ഇവരോടൊപ്പം രക്ഷാപ്രവര്‍ത്തകരും വിദഗ്ദ്ധ ഡോക്ടര്‍മാരും എത്തും. വയനാടിനാവശ്യമായ അവശ്യ വസ്തുക്കളും എത്തിക്കും.
Keywords: Wayanad landslide, Tamil Nadu, 5 crore, Kerala
COMMENTS