ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ വളരെയധികം ആരാധകരുള്ള പ്രിയ നടനായ ചിയാന്‍ വിക്രം, ദൈവത്തിന്റെ സ്വന്തം നാടിനോടുള്ള തന്റെ സ്നേഹം ഒ...
ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ വളരെയധികം ആരാധകരുള്ള പ്രിയ നടനായ ചിയാന്‍ വിക്രം, ദൈവത്തിന്റെ സ്വന്തം നാടിനോടുള്ള തന്റെ സ്നേഹം ഒരിക്കല്‍ കൂടി പ്രകടമാക്കി 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. 2018 ലെ മഹാ പ്രളയകാലത്തും വിക്രം കേരളത്തിലെ ദുരിത ബാധിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നു.
അതേസമയം, വിക്രമിനെക്കൂടാതെ കമല്‍ഹാസനും വിജയും ഉള്‍പ്പെടെ കോളിവുഡില്‍ നിന്നുള്ള നിരവധിതാരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രാര്‍ത്ഥനയും പിന്തുണയും നല്‍കി, പലരും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ദുരന്തത്തില്‍ ഇതുവരെ 200 ലധികം ആളുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിരവധി രക്ഷാസംഘങ്ങള്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ അശ്രാന്ത പരിശ്രമത്തിലാണ്.
Key Words: Chiyaan Vikram, Wayanad Landslide
COMMENTS