V.D Satheesan's letter to Pinarayi Vijayan about coastal highway project
തിരുവനന്തപുരം: തീരദേശ ഹൈവേ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
സാമൂഹിക- പാരിസ്ഥിതിക ആഘാതങ്ങള്‍ പഠിക്കാതെയും ഡി.പി.ആര്‍ തയ്യാറാക്കാതെയുമാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. നിലവിലുള്ള എന്‍.എച്ച് 66 എന്നത് തീരദേശ ഹൈവേ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടതാണെന്നും എന്നാല്‍ ആവാസവ്യവസ്ഥ നിലനിര്‍ത്തിയും ജനങ്ങളെ വിശ്വാസത്തിലെടുത്തും ജീവനോപാധികള്‍ സംരക്ഷിച്ചുമാണ് നടപ്പാക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നു.
മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന പദ്ധതിയെക്കിറിച്ച് പഠിക്കാന്‍ യു.ഡി.എഫ് നിയോഗിച്ച ഷിബു ബേബി ജോണ്‍ കണ്‍വീനറായ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Keywords: V.D Satheesan, Pinarayi Vijayan, Coastal highway project
COMMENTS