V.D Satheesan about Wayanad landslide
തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ദുരന്തത്തെ ഒറ്റക്കെട്ടായി അതിജീവിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലിലെ ദുരിതബാധിതരെ പുരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തണമെന്നും അതുവരെ അവരെ വാടക വീടുകളില്‍ താമസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇവര്‍ക്ക് വാടക കൊടുക്കാനും സര്‍ക്കാര്‍ ഏര്‍പ്പാട് ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാളെ ചേരാനിരിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ ഇതു സംബന്ധിച്ചുള്ള തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വയനാട്ടില്‍ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 194 ആയി ഉയര്‍ന്നു. 225 പേരെ കാണാതായിട്ടുമുണ്ട്.
Keywords: V.D Satheesan, Wayanad, Landslide
COMMENTS