പെൻസിൽ വാനിയ: അമേരിക്കയിലെ പെൻസിൽ വാനിയയിൽ തിരഞ്ഞെടുപ്പ് പ്രചരണ റാലിക്ക്ടെ റിപ്പബ്ലികൻ സ്ഥാനാർത്ഥിയും മുൻപ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന് വ...
പെൻസിൽ വാനിയ: അമേരിക്കയിലെ പെൻസിൽ വാനിയയിൽ തിരഞ്ഞെടുപ്പ് പ്രചരണ റാലിക്ക്ടെ റിപ്പബ്ലികൻ സ്ഥാനാർത്ഥിയും മുൻപ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന് വെടിയേറ്റു. അദ്ദേഹത്തിൻറെ ചെവിക്കാണ് വെടിയേറ്റത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ട്രംപ് സുരക്ഷിതനാണെന്ന് മകൾ ഇവാൻക അറിയിച്ചു.
അക്രമിയെ സംഭവ സ്ഥലത്ത് തന്നെ വെടിവെച്ചു കൊന്നതായി പോലീസ് പറഞ്ഞു.വെടിവെപ്പിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ട്രംപ് പ്രസംഗിച്ചുനിൽക്കെ അദ്ദേഹത്തിൻറെ ചെവി കീറി വെടിയുണ്ട കടന്നു പോവുകയായിരുന്നു. വെടിയേറ്റ് അവശനായി നിലത്തിരുന്ന ട്രംപിനെ ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞു സുരക്ഷിതസ്ഥാനത്തേയ്ക്കു മാറ്റി. ഉടൻതന്നെ അദ്ദേഹത്തെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
ട്രംപിന് നേരെ ഉണ്ടായ അക്രമത്തെ ശക്തമായി അപലപിക്കുന്നതായും ഇത്തരം അക്രമങ്ങൾ വച്ച് പൊറുപ്പിക്കില്ലെന്നും പ്രസിഡൻറ് ജോബൈഡൻ പറഞ്ഞു.
തക്ക സമയത്ത് തനിക്ക് സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥർക്ക് ട്രംപ് നന്ദി അറിയിച്ചു.
COMMENTS